പാലാ ;രാമപുരം പഞ്ചായത്തും കുടുംബശ്രീയും നിറപ്പൊലിമ എന്ന പദ്ധതിയുടെ ഭാഗമായി രാമപുരം പഞ്ചായത്തിൽ ബസാർ വാർഡിൽ ഒന്നരയേക്കർ കൃഷിയിടത്തിൽ വളർത്തിയ ജമന്തി പൂ കൃഷി പ്രദേശ വാസികൾക്കും സഞ്ചാരികൾക്കും ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണ്.
ഓണമാകുമ്പോൾ പൂക്കൾക്കായി തമിഴ്‌നാടിനെയും ബാംഗ്ളൂരിനെയും ആശ്രയിക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാരും സംസ്ഥാന കൃഷി വകുപ്പും പഞ്ചായത്തും കുടുംബശ്രീയും സംയുകതമായി നടത്തുന്ന ഇത്തരം വ്യത്യസ്ത കൃഷിരീതി രാമപുരത്തെ വ്യാപാരികൾക്കും ഓണക്കൂട്ടായ്മകൾക്കും ഏറെ ഫലപ്രദമാകുന്നതാണെന്ന് രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സണ്ണി പോരുന്നക്കോട്ട് അഭിപ്രായപ്പെട്ടു.
ഓണത്തോടു അനുബന്ധിച്ചു ഇന്ന് നടത്തിയ വിളവെടുപ്പ് ഉത്സവത്തിൽ വാർഡിലെ നിരവധിപ്പേർ പങ്കെടുത്തു.ഇരുപത്തഞ്ചു കിലോയോളം പൂ ഇതിനോടകം വിറ്റതായും മാർക്കറ്റ് വിലയേക്കാൾ കുറച്ച് ആവശ്യക്കാർക്ക് രാമപുരം പഞ്ചായത്തിൽ നിന്ന് ഈ ഓണക്കാലത്ത് പൂ ലഭ്യമാകുമെന്നും വാർഡ് മെമ്പർ സണ്ണി പോരുന്നക്കോട്ട് അറിയിച്ചു.
ഒന്നരയേക്കറിൽ പരന്നു കിടക്കുന്ന പൂക്കൃഷികാണാനും വിഡിയോ ചിത്രീകരിക്കാനും നിരവധിപേർ എത്തുന്നതായി കൃഷി നടത്തിപ്പിന് ചുക്കാൻ പിടിച്ച കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ അറിയിച്ചു.ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കുമെന്നും അംഗങ്ങൾ അറിയിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.