ചെന്നൈ: അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55 വയസ്സുകാരന് ദാരുണാന്ത്യം.
ചെന്നൈയിലെ ജാഫർഖാൻപേട്ട് പ്രദേശത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് ആക്രമിച്ചത്. നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. ഇവർ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വളരെ ക്രൂരമായ ആക്രമണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ കാര്യമാക്കിയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. വെറ്ററിനറി ഉദ്യോഗസ്ഥർ പിറ്റ്ബുള്ളിനെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം, പാർക്കിൽ വെച്ച് ഒരു പെൺകുട്ടിയെ റോട്ട്‌വീലറുകൾ കടിച്ചുകൊന്നിരുന്നു. വളർത്തുനായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതു ഇടങ്ങളിൽ ഇവയെ കൊണ്ടുവരുന്ന കാര്യങ്ങളിൽ ഉൾപ്പെടെയുള്ള കർശന നടപടികൾ ചെന്നൈ കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.