30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ

30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ

ന്യൂഡൽഹി : അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ബില്ലിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലിൽ സഭയിൽ ചർച്ച നടക്കട്ടെയെന്നും ശശി തരൂർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘30 ദിവസം ജയിലിൽ കിടന്നാൽ ഒരാൾക്കു മന്ത്രിയായി തുടരാനാകുമോ ? ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ്. എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. പരിശോധനയ്ക്കായി ബിൽ ഒരു സമിതിക്ക് അയയ്‌ക്കാവുന്നതാണ്. സമിതിയിൽ ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിനു നല്ലതാണെന്നാണ് ഞാൻ കരുതുന്നത്.’’ – ശശി തരൂർ പറഞ്ഞു.

ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബില്ലിനെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ‌ തീരുമാനം. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചപ്പോൾ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !