ചെന്നൈ : സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയ ജൂനിയർ നടനെതിരെ പൊലീസിൽ പരാതി . നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പരാമർശം.
രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധമാണു വിദ്യാഭ്യാസമെന്നുമായിരുന്നു കമൽ പറഞ്ഞത്.ഇതോടെ, സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. സിനിമയിൽ സഹനടനായ രവിചന്ദ്രൻ ഇതിനു പിന്നാലെ, സ്വകാര്യ ചാനൽ ചർച്ചയിൽ കമലിനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.