മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2025 നടത്തി

പാലാ ;മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2025 നടത്തി.

മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരയോഗങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും ഡിഗ്രി കോഴ്‌സുകളിൽ റാങ്കും, A ഗ്രേഡും നേടിയവരെയും പിജി കോഴ്‌സുകളിൽ റാങ്ക് നേടിയവരയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാസംഗമം 2025 പരിപാടിയിൽ അനുമോദിച്ചു. 

പ്രതിഭാസംഗമം 2025 ന്റെ ഉദ്ഘാടനം എൻ.എസ്.എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രൊഫ.Dr. എസ് സുജാത നിർവഹിക്കുകയും, പ്രതിഭകളെ ആദരിച്ച് അനുമോദിക്കുകയും ചെയ്തു. യുവ സാഹിത്യകാരി അനഘ ജെ. കോലത്ത്, ഒപ്പേറഷൻ സിന്ദൂറിൽ പങ്കാളിയായ അശ്വിൻ പി.നായർ എന്നിവരെ ഈ യോഗത്തിൽ പ്രത്യേകം ആദരിച്ചു. 

പ്രതിഭകൾക്ക് പ്രൊഫ.Dr. എസ് സുജാത തയ്യാറാക്കിയ മന്നത് പദ്മനാഭൻ ലിവിങ് ബീയോണ്ട് ദി ഏജെസ്, മന്നത് പദ്മനാഭൻ വിഷൻ ഓഫ് ഹിന്ദുയിസം എന്നീ ഗ്രന്ഥങ്ങളും, യൂണിയൻ സ്കോളർഷിപ്പും, മോമെന്റോയും, ചന്ദന തൈയും, നാഗാർജ്ജുന ആയുർവേദിക് സോപ്പും നൽകി. യോഗത്തിൽ മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്   യൂണിയൻ ചെയർമാൻ ശ്രീ.മനോജ് ബി നായർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി ശ്രീ.എം.എസ്. രതീഷ് കുമാർ സ്വാഗത പ്രസംഗവും, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീമതി.സിന്ധു ബി നായർ ആശംസാ പ്രസംഗവും നടത്തി.

യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ.ഗോപകുമാർ. എൻ.ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ, കെ.ഒ വിജയകുമാർ, പി.രാധാകൃഷ്ണൻ, കെ.എൻ ഗോപിനാഥൻ നായർ, അനിൽകുമാർ, സുരേഷ് പി.ജി, സോമനാഥൻ നായർ, കെ.എൻ ശ്രീകുമാർ, ജി ജയകുമാർ, എം.പി വിശ്വനാഥൻ നായർ, കെ അജിത് കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. എൻ.എസ്.എസ്  ഇൻസ്‌പെക്ടർ ശ്രീ.കെ.എ അഖിൽകുമാർ യോഗത്തിന് കൃതജ്ഞത അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !