ബെംഗളൂരു നഗരത്തിൽ വീണ്ടും വൻ തീപിടിത്തം : 2 പേർ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും തീപിടിത്തം. നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത എന്നിവർ മരിച്ചു.


രണ്ടു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഇവിടെയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേർക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !