ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. 20 കാരിയായ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലാണ്. ആഗസ്റ്റ് 14ന് ഹോസ്റ്റലിൽ അവധി അപേക്ഷ നൽകിയ പെൺകുട്ടിയെ പിന്നീട് കാണാനില്ലായിരുന്നു. ഇന്നേരം മുതൽ ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
കൊലപാതകത്തിന് മുൻപ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് സംശയം ഉന്നയിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
അതേസമയം പെൺകുട്ടിയ്ക്ക് പ്രണയമുണ്ടായിരുന്നതായും അന്വേഷണം ഇയാളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ചിത്രദുർഗ റൂറൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.