‘‘ഞാൻ രാജാവല്ല. എനിക്ക് രാജാവാകാൻ ആഗ്രഹമില്ല..രാഹുൽ പങ്കെടുത്ത യോഗത്തിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി ;തനിക്ക് രാജാവാകാൻ ആഗ്രഹമില്ലെന്നും, ആ ആശയത്തോട് തന്നെ എതിർപ്പാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

‘ഭരണഘടനാപരമായ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തിൽ നടന്ന ഏകദിന കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഹുൽ പ്രസംഗം തുടങ്ങിയ ഉടൻ സദസ്സിൽ നിന്നും ഈ ദേശത്തിന്റെ രാജാവ് എങ്ങനെ വേണോ രാഹുൽ ഗാന്ധി അങ്ങനെയാണ്‌ എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നു. മുദ്രാവാക്യം നിർത്താൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.‘‘ഞാൻ രാജാവല്ല. 

എനിക്ക് രാജാവാകാൻ ആഗ്രഹമില്ല. ഞാൻ രാജാവിനും ആ ആശയത്തിനും എതിരാണ്’’ – രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിലായിരുന്നു രാഹുലിന്റെ പരാമർശം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !