ന്യൂസിലാൻഡ്;കോവിഡ്-19 മഹാമാരി സമയത്തു ന്യൂസിലാൻഡിൽ കുടുങ്ങിപ്പോയ പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള രവീന്ദർ സിംഗ് എന്ന 73-കാരനാണ് പഠനത്തോടുള്ള ഇഷ്ടം കാരണം ന്യൂസിലൻഡിലെ വിദ്യാർത്ഥിയായി മാറിയത്.
കഥ ആരംഭിക്കുന്നത് 2019-ലാണ്. രവീന്ദറും ഭാര്യയും ന്യൂസിലൻഡിലെ അവരുടെ മക്കളെ സന്ദർശിക്കാൻ പോയ സമയത്തുണ്ടായ കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ പറ്റാതെ ന്യൂസിലാൻഡിൽ കുടുങ്ങി പോയി.
സന്ദർശക വിസ നീട്ടി കിട്ടിയതോടെ അപ്രതീക്ഷിതമായി കൂടുതൽ കാലം ന്യൂസിലാൻഡിൽ നിൽക്കാൻ പറ്റുമെന്നുള്ള അവസ്ഥ പരമാവധി പ്രയോജനപ്പെടുത്താൻ രവീന്ദർ തീരുമാനിക്കുകയായിരുന്നു.
മാവോറി സംസ്കാരം പഠിക്കുന്നതിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്ന രവീന്ദർ, തന്റെ യോഗ്യതകൾ മെച്ചപ്പെടുത്താനും, പിഎച്ച്ഡി നേടാനും ലക്ഷ്യമിട്ടു കൊണ്ട് ആദ്യം ഓക്ക്‌ലാൻഡ് സർവകലാശാലയെ സമീപിച്ചു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം വച്ച് പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശിക്കാനുള്ള അവസരം കിട്ടിയില്ല.
"ആദ്യം ഐഇഎൽടിഎസ് പാസായി ന്യൂസിലൻഡിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയോ ചെയ്യുക" എന്നാണ് ഓക്ക്‌ലാൻഡ് സർവകലാശാല രവീന്ദ്രറോട് പറഞ്ഞത്.
തുടർന്ന് ന്യൂസിലൻഡിലെ പഠനത്തിനും ഇമിഗ്രേഷനുമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് (പിടിഇ) രവീന്ദർ പാസായി.
പിടിഇ പാസായതോടെ ഒരു ഓഫ്‌ഷോർ ഇന്റർനാഷണൽ വിദ്യാർത്ഥിയായി 16 മാസത്തെ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് പ്രോഗ്രാം പഠിക്കുവാനായി ചേർന്നു. “പ്രധാന വെല്ലുവിളി പഠനമോ പരീക്ഷകളിൽ വിജയിക്കുകയോ ആയിരുന്നില്ല, അസൈൻമെന്റുകൾ ചെയ്യാൻ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതായിരുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റിൽ ഐസിഎൽ ഗ്രാജുവേറ്റ് ബിസിനസ് സ്കൂളിൽ നിന്ന് മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് (ലെവൽ 9) പൂർത്തിയാക്കുകയും, മാവോറി മാനേജ്മെന്റിനെക്കുറിച്ചുള്ള ഒരു വർക്ക് പേപ്പറും രവീന്ദർ പൂർത്തിയാക്കി.
കോവിഡ്-19 ലോക്ക്ഡൗൺ മൂലം സമയം കയ്യിലായതോടെ പഠനത്തോടുള്ള തന്റെ ഇഷ്ടം, ന്യൂസിലാൻഡിൽ തന്നെ പുതിയ എന്തെങ്കിലും പഠിക്കുന്നതിന് ഒരു തടസ്സമായിരുന്നില്ല എന്ന് തെളിയിക്കുകയായിരുന്നു രവീന്ദർ സിംഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.