ആംസ്റ്റർഡാം ;നെതർലൻഡ്‌സിലെ കിരീടാവകാശിയായ കാതറിന അമാലിയ (21) രാജകുമാരിക്കെതിരെ ‘ഡീപ്ഫേക്ക്’ പോൺ ആക്രമണം. കാതറിന അമാലിയയുടെ ഉൾപ്പെടെ 70ലേറെ ഡച്ച് വനിതകളുടെ 'ഡീപ്ഫേക്ക്' പോൺ ഓൺലൈനിൽ പ്രചരിച്ചു.
എഫ്ബിഐയുമായി സഹകരിച്ച് നെതർലൻഡ്‌സ് അധികൃതർ ഇവ നീക്കം ചെയ്തു. 2022ലും രാജകുമാരി സമാനമായ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട്.ആംസ്റ്റർഡാം സർവകലാശാലയിൽ പൊളിറ്റിക്സ്, സൈക്കോളജി,നിയമം, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം പഠന നടത്തിയ വേളയിൽ രാജകുമാരി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമത്തെക്കുറിച്ചും 'ഡീപ്ഫേക്ക്' പോൺ ആക്രമണത്തെക്കുറിച്ചും പ്രബന്ധം എഴുതിയിട്ടുണ്ട്. മാതാപിതാക്കളായ വില്യം അലക്സാണ്ടർ രാജാവും മാക്സിമ രാജ്ഞിയും രാജകുമാരിക്ക് പിന്തുണ നൽകുന്നുണ്ട്.
ആംസ്റ്റർഡാം സർവകലാശാലയിൽ നിന്ന് ഡച്ച് നിയമത്തിൽ ബിരുദ പ്രവേശനത്തിന് ഒരുങ്ങുകയാണ് കാതറിന അമാലിയ രാജകുമാരി. വില്യം അലക്സാണ്ടർ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളായ അമാലിയ രാജകുമാരിക്ക് അലക്സിയ രാജകുമാരി (19), അരിയാൻ രാജകുമാരി (18) എന്നീ സഹോദരിമാരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.