എറണാകുളം ;താരസംഘടനയായ 'അമ്മ’ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും അറിയുന്നില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. നിരവധി അംഗങ്ങൾക്ക് വീട് വച്ചു കൊടുക്കുകയും പെൻഷൻ, ചികിത്സ സഹായം, മരുന്ന് വീട്ടിലെത്തിക്കൽ തുടങ്ങിയ നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് ‘'അമ്മ’ എന്ന് ധർമജൻ പറയുന്നു.
‘അമ്മ’യുടെ വക മരുന്ന് തന്റെ വീട്ടിലും എത്തുന്നുണ്ട്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയതിനു ശേഷം നടക്കുന്ന നിർണായകമായ മത്സരമാണ് ‘അമ്മ’യിലെ ഈ തിരഞ്ഞെടുപ്പെന്നും ധർമജൻ ബോൾഗാട്ടി പറയുന്നു. “ഇതൊരു നിർണായകമായ തിരഞ്ഞെടുപ്പാണ്. കാരണം ലാലേട്ടൻ മാറുന്നു, പുതിയ ആൾക്കാർ വരുന്നു, ദേവൻ ചേട്ടനും ശ്വേതയും മത്സര രംഗത്തേക്ക് വരുന്നു. ജനറൽ സെക്രട്ടറിയാവാൻ രണ്ടുപേര് വേറെ വരുന്നു. ഒരു നിർണായകമായ തിരഞ്ഞെടുപ്പാണ്.‘അമ്മ’ നല്ലതുപോലെ നടത്തിക്കൊണ്ടുപോകാൻ പറ്റിയ ആൾക്കാരെ തിരഞ്ഞെടുക്കുക എന്നുള്ളതാണ് നമ്മുടെ ഉദ്ദേശം. ‘അമ്മ’ നടത്തിക്കൊണ്ടുപോകാൻ ലാലേട്ടൻ ഉണ്ടായപ്പോൾ അത് ഭംഗിയായിട്ട് നടന്നു. ഇന്നസന്റ് ചേട്ടനും ഭംഗിയായിട്ട് കൊണ്ടുനടന്നു. ഇനി അടുത്ത ആൾക്കാർ എങ്ങനെ കൊണ്ടുനടക്കും എന്നുള്ളതാണ് പ്രശ്നം. കഴിവുള്ള ആൾക്കാരൊക്കെ തന്നെയാണ് മത്സരിക്കുന്നത്.
വനിതാ നേതൃത്വം വരുന്നെങ്കിൽ നല്ലതല്ലേ, വരട്ടെ. വനിത പ്രസിഡന്റ് ആയാലും ജനറൽ സെക്രട്ടറി ആയാലും എന്തായാലും നമ്മൾ അതിന്റെ കൂടെ ഉണ്ടാവും. വനിതകൾ വരുന്നത് നല്ല കാര്യമാണ്. വനിതകളില്ല, വനിതകളെ അടുപ്പിക്കുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നല്ലോ പരാതി. വനിതകൾ വരാൻ വേണ്ടിയിട്ടുള്ള പരിശ്രമം നടക്കട്ടെ. വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കും. ‘അമ്മ’ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ലല്ലോ. വിവാദങ്ങളല്ലേ ആൾക്കാർ പറയുന്നത്. ‘അമ്മ’ ചെയ്ത കുറെ നല്ല കാര്യങ്ങളുണ്ട്. അതിനെ പറ്റികൂടി ഒന്ന് പറയൂ. ‘അമ്മ’ എത്ര പേർക്ക് വീട് വച്ചു കൊടുത്തു.
ചികിത്സ സഹായം, മരുന്ന്, തുടങ്ങി എന്തെല്ലാം. എനിക്കൊക്കെ രണ്ടു ഗുളികയാണെങ്കിൽ രണ്ടു ഗുളിക വീട്ടിൽ പതിവായി എത്തുന്നുണ്ട്. അത് ‘അമ്മ’ ചെയ്യുന്നതാണ്. ‘അമ്മ’ എത്രപേർക്ക് വീട് വെച്ചു കൊടുത്തു, ‘അമ്മ’ എത്രപേരെ സഹായിക്കുന്നുണ്ട്. അതൊന്നും ആരും പറയുന്നില്ല. എന്തെങ്കിലും ഒരു തെറ്റ് വന്നാൽ ഉടനെ തന്നെ എല്ലാവരും കൂടി ഏറ്റുപിടിച്ച് പ്രശ്നമാകും. ‘അമ്മ’ എന്ന സംഘടന അത് ഒരു നല്ല പ്രസ്ഥാനമായിട്ട് കാണാൻ ഇതിന്റെ ഉള്ളിലുള്ള ആൾക്കാർ ശ്രമിച്ചാൽ ഈ പ്രശ്നം തീരാവുന്നതേ ഉള്ളൂ. പിന്നെ അതിന്റെ ഉള്ളിൽ വേറെ ഗ്രൂപ്പ് ഉണ്ടാക്കുക, ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് വാട്സ്ആപ്പ് ഉണ്ടാക്കുക അതിലൊന്നും എനിക്ക് യോജിപ്പില്ല.ശ്വേത ഒരു അഭിനേത്രിയാണ്, നല്ലൊരു അഭിനേത്രിയാണ് അവർ. കഥയ്ക്ക് ആവശ്യമുള്ള രീതിയിൽ അവർ അഭിനയിച്ചതിൽ ഒരു തെറ്റുമില്ല. ശ്വേത വളരെ നല്ല ഒരു വ്യക്തിയാണ്. നിങ്ങൾക്ക് അവരെ അറിയാൻ പാടില്ലാത്തതുകൊണ്ടാണ്. ശ്വേത വളരെ പാവപ്പെട്ടൊരു മനുഷ്യ സ്ത്രീയാണ്. അവരുടെ കഥയ്ക്ക് ആവശ്യപ്പെട്ട രീതിയിൽ അവർ അഭിനയിച്ചിട്ടുണ്ടാകും അല്ലാതെ അവരൊരു സെക്സ് നടിയൊന്നുമല്ല. അങ്ങനെയൊക്കെ ചെയ്യാൻ ഒരു നടി തയാറാവുക എന്നത് തന്നെ വലിയ കാര്യമല്ലേ”.–ധർമജന്റെ വാക്കുകൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.