ഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച വൈകുന്നേരം ജഹാംഗിർപുരി പ്രദേശത്ത് നടന്ന ഈ മോഷണത്തിന് പിന്നിൽ കുപ്രസിദ്ധമായ 'മിർച്ചി ഗ്യാങ്ങ്' ആണത്രെ. തിരക്കേറിയ തെരുവിലെ കടയിലെ കടയുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് സംഘം മോഷണം നടത്തിയത്.
രാത്രി 7:30 ഓടെ, ബൈക്കുകളിൽ എത്തിയ അഞ്ചോളം അക്രമികൾ കടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് ഇവർ ഒരു പലചരക്ക് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കട കൊള്ളയടിക്കുകയായിരുന്നു. കടയിലെയും തെരുവിലെയും സിസിടിവി ക്യാമറകളിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ കടയുടമ കസേരയിൽ ഇരിക്കുന്നത് കാണാം. പെട്ടെന്ന് ഏതാനും യുവാക്കൾ കടയിലേക്ക് അതിക്രമിച്ചു കയറുന്നു. തുടർന്ന് അവരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന മുളകുപൊടി കടയുടമയുടെ കണ്ണിലേക്ക് ഇടുന്നു. തുടർന്ന് അക്രമി പണം സൂക്ഷിച്ചിരുന്ന മേശയുടെ ഡ്രോ പൂർണ്ണമായി ഊരിയെടുത്ത് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആക്രമിക്ക് കൈമാറുന്നു.
ശേഷം അവർ കടയിൽ നിന്നും ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടയിൽ കടയുടമ അതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ദയനീയമായി പരാജയപ്പെടുന്നു. പണവുമായി മോഷ്ടാക്കൾ ബൈക്കുകളിൽ രക്ഷപ്പെടുന്നത് നിസ്സഹായനായി നോക്കിനിൽക്കുന്ന കടയുടമയെയും വീഡിയോയിൽ കാണാം. റോഡിൽ ചിതറി കിടക്കുന്ന ഏതാനും നോട്ടുകളും ദൃശ്യങ്ങളിൽ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.