കോടാലി ഗവ. എല്‍പി സ്‌കൂൾ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നുവീണു; പ്രവര്‍ത്തി സമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി

തൃശ്ശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ഗവ. എല്‍പി സ്‌കൂളിലെ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നുവീണു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ്ങാണ് പൂര്‍ണമായും അടര്‍ന്ന് വീണത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയം അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

ആസ്‌ബെറ്റോസ് ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് ജിപ്‌സം ബോര്‍ഡ് കൊണ്ടാണ് നിര്‍മിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് കോസ്റ്റ് ഫോര്‍ഡാണ് നിര്‍മ്മാണം നടത്തിയത്. മുന്‍മന്ത്രി സി. രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം നടന്നത്.

കനത്ത മഴ മൂലം ഇന്ന് തൃശൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സാധാരണയായി പ്രവര്‍ത്തി ദിവസങ്ങളില്‍, നേരത്തെ എത്തുന്ന കുട്ടികളെ ക്ലാസ് തുടങ്ങുന്നത് വരെ ഈ ഹാളിലാണ് ഇരുത്താറ്. സ്‌കൂള്‍ അസംബ്ലിയും ഇവിടെയാണ് നടത്താറ്. അപകടത്തില്‍ ഹാളിലെ ഫാനുകള്‍, ട്യൂബ് ലൈറ്റുകള്‍, കസേരകള്‍ എന്നിവയെല്ലാം നശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !