പാലാ: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേള പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേള ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.
കായികക്ഷമത വർദ്ധിപ്പിക്കുകയും വിജയിച്ച് ഒന്നാമതെത്തുകയും മാത്രമല്ല, ദേശീയ ബോധത്തിലേക്കും ദേശഭക്തിയിലേക്കുമാണ് കായിക മേളകൾ നമ്മളെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരു ഇന്ത്യക്കാരൻ ലോകത്ത് എവിടെ കായിക മേളയിൽ പങ്കെടുക്കുമ്പോഴും രാജ്യത്തിന്റെ ശക്തിയും ഐക്യവുമാണ് തെളിയിക്കുന്നതെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
വിദ്യാനികേതൻ കോട്ടയം ജില്ല പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ തോമസ് പീറ്റർ സന്ദേശം നൽകി. വിദ്യാനികേതൻ സംഘാടക കാര്യദർശി ആർ. അനീഷ് മേളയുടെ പതാക ഉയർത്തി.സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. ലളിതാംബിക, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.റെജി, ശ്രീനന്ദ എൻ.ബി, സംസ്ഥാന കായിക സംയോജകൻ ധനേഷ് ടി. എന്നിവർ സംസാരിച്ചു.97 ഇനങ്ങളിലായി 600ൽ പരം വിദ്യാർഥികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്.ഐങ്കൊമ്പ് അംബിക വിദ്യാഭവനാണ് കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്നത്.എസ്.ലളിതാംബിക, കെ.ആർ. റെജി, ജില്ലാ ജോയിൻ സെക്രട്ടറി കെ.എൻ. പ്രശാന്ത്കുമാർ, സംഘാടകസമിതി ഉപാദ്ധ്യക്ഷൻ കെ.എസ്.സോമവർമ്മരാജ, ഡോ.വിനയകുമാർ എന്നിവർ എന്നിവർ നേതൃത്വം നൽകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.