തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി....

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ്.സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്തരുത്. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ ആകരുത് സർക്കാർ പദ്ധതികൾ.

നേതാക്കളുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമായിരിക്കും. ഇതിനർത്ഥം സർക്കാർ പദ്ധതികൾ ഉപേക്ഷക്കണം എന്നല്ലെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും നോട്ടീസ് അയച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !