കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളു ജില്ലയിലെ ഇരുപതോളം ഉൽപാദന യൂണിറ്റുകളിൽ നിന്നുള്ള തനതുൽപന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഇവിടെ ലഭിക്കും.
ഖാദി ഷർട്ട്, കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ്ഷീറ്റ്, ഗ്രാമവ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്.
ഓരോ ആയിരം രൂപയുടെ പർച്ചേസിനൊപ്പമുള്ള സമ്മാനകൂപ്പണുകളോടൊപ്പം ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ ഡിസ്‌കൗണ്ടും ലഭിക്കും. സർക്കാർ/അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. 'എനിക്കും വേണം ഖാദി' എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന മേള നാളെ ബുധനാഴ്ച (ഓഗസ്റ്റ് 6) സമാപിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.