അഗത്തി :ബിജെപി ലക്ഷദ്വീപ് ഘടകം ഹർ ഗർ തിരംഗാ അഭയാൻ- 2025 ആഘോഷപരിപാടിയുടെ ഭാഗമായി അഗത്തി ദ്വീപിൽ ശില്പശാല സങ്കടിപ്പിച്ചു.
പരിപാടിയിൽ മുഖ്യ അഥിതിയായി ബി.ജെ.പി കേരളാ ഘടകം മുൻ സംസ്ഥാന പ്രസിഡന്റ്റും ഹര് ഗർ തിരങ്ക ലക്ഷദ്വീപ് ഘടകം ഇൻ ചാർജുമായ ശ്രി.കെ. സുരേന്ദ്രൻ പങ്കെടുക്കുകയും ഉൽഘടന കർമ്മം നിർവഹിക്കുകയും ചെയ്‌തു.ലക്ഷ ദ്വീപ് സംസ്ഥാന അധ്യക്ഷൻ കെ. എൻ കാസ്മികോയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം സയീദ് മുഹമ്മദ് കോയ മാസ്റ്റർ.സംസ്ഥാന വൈസ്പ്രസിഡന്റ് ആമിനബി പി പി.മഹിളാ മോർച്ച ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷ ആമിന കെ റ്റി പി.കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ നാസർ ഇ സി. സെക്രട്ടറി അഡ്വ. മുഹമ്മദ് സാലിഹ് പി. എം.തുടങ്ങിയവർ പ്രസംഗിച്ചു.
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ലക്ഷദ്വീപ് ലോക ജനശ്രദ്ധ ആകർഷിച്ചതായും അടിസ്ഥാന സൗകര്യ വികസനത്തിലും ടുറിസം,ഫിഷറീസ് മേഖലകൾക്ക് കേന്ദ്ര സർക്കാർ നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണെന്നും കെ സുരേന്ദ്രൻ പ്രവർത്തകരോടും നേതാക്കളോടുമായി പറഞ്ഞു,ലക്ഷദ്വീപ് ബിജെപി മാറ്റത്തിന്റെ പാതയിലാണെന്നും പാർലമെന്ററി സംവിധാനത്തിൽ ദ്വീപിൽ പുതിയ മുഖമായി ബിജെപി മാറുമെന്നും സംസ്ഥാന അധ്യക്ഷൻ കാസ്മികോയ പറഞ്ഞു.
എതിർപ്പുകളെയും വെല്ലുവിളികളെയും അതിജീവിച്ചു ലക്ഷദ്വീപിലെ നൂറുകണക്കിന് ജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പ് വരുത്തുമെന്നും സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.