ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രമോഷൻ ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പ്രസംഗമത്സരം ഓഗസ്റ്റ് 8, 9 തീയതികളിൽ പാലായിൽ

പാലാ; ഓർമ ഇന്റർനാഷനൽ (ഓവർസീസ് റസിഡന്റ് മലയാസിസ് അസോസിയേഷൻ) ടാലന്റ്  പ്രമോഷൻ ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പ്രസംഗമത്സരം സീസൺ മൂന്ന് വിജയകരമായ മൂന്നു ഘട്ടങ്ങളും പൂർത്തിയാക്കി ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുന്നു.

ഓഗസ്റ്റ് 8, 9 തീയതികളിൽ പാലായിലെ സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദ് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യും.എഡിജിപി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, പാലാ മുനസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സംവിധായകൻ ഭദ്രൻ മാട്ടേൽ, മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. 

നടി വിൻസി അലോഷ്യസ് ഫൈനലിലെ വിജയികളെ പ്രഖ്യാപിക്കും. ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മത്സരാർഥികൾക്കുള്ള ട്രെയിനിങ്ങും മത്സരാർഥികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാർഥികൾക്കും കുടുംബാംഗങ്ങൾക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് ഒൻപതിന് രാവിലെ മുതൽ ഫൈനൽ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്ക് ശേഷം അവാർഡ് ദാനവും നടക്കും. മത്സരാർഥികൾക്കും കുടുംബങ്ങൾക്കുമായി ഗായകരായ ശ്രീഹരി പി.വി., വൈഷ്ണവി പണിക്കർ എന്നിവർ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും. 

ഓർമ ഇന്റർനാഷനൽ പ്രസംഗ മത്സരത്തിന്റെ സീസൺ ഒന്നിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകിയതെങ്കിൽ സീസൺ മൂന്നിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാൻഡ് പ്രൈസായ ‘ഓർമ ഒറേറ്റർ ഓഫ് ദി ഇയർ-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. 

സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും.

ജൂനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർഥികൾക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിങ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ്, സെറിബ്രോ എജ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓർമ ഇന്റർനാഷനൽ സീസൺ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്. 

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ഡിആർഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായർ, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, എം.ജി. മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ രാജ്യാന്തര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയിൽ അദ്ധ്യാപകനും മോട്ടിവേറ്റർ എജ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്. അറ്റോണി ജോസഫ് കുന്നേൽ (കുന്നേൽ ലോ, ഫിലഡൽഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്സ് കുരുവിള (മാനേജിങ് ഡയറക്ടർ, കാർനെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്പെഷലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്കുലർ മെഡിസിൻ), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്റ്റ്) ഷൈൻ ജോൺസൺ (റിട്ട. എച്ച്എം, എസ്.എച്ച്. ഹയർ സെക്കൻഡറി സ്കൂൾ, തേവര), എന്നിവരാണ് ഡയറക്ടർമാർ. 

എബി ജെ. ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ)-സെക്രട്ടറി, ഷാജി അഗസ്റ്റിൻ - ഫിനാൻഷ്യൽ ഓഫിസർ, എയ്മിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് പെൻസിൽവേനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോർഡിനേറ്റർ. സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റി ബോർഡ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), പിആർഒ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), ഓർമ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !