പാട്ന: ബിഹാറിലെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്കരണത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിരിക്കെ ഇരട്ട വോട്ടര്‍ ഐഡിയുടെ പേരിലും വിവാദമുയരുന്നു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന ആരോപണത്തിനു പിന്നാലെ സിപിഐ (എം.എല്‍) ലിബറേഷന്‍ നേതാവ് സുദാമ പ്രസാദിന്റെ ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ട് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിലവില്‍ അറാ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ് സുദാമ പ്രസാദ്.ഇരട്ട വോട്ടര്‍ ഐഡി കൂടുതലാളുകള്‍ക്ക് ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ശനിയാഴ്ച തന്റെ പേര് കരട് വോട്ടര്‍പട്ടികയിലില്ലെന്ന് അവകാശപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍, തേജസ്വി ഉയര്‍ത്തിക്കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തിനിടയാക്കിയിരുന്നു. തേജസ്വി യാദവ് ഉയര്‍ത്തിക്കാട്ടിയ തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് അനുവദിച്ചിരുന്നതല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത്.
ആര്‍എബി0456228-യാണ് തേജസ്വിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറെന്നും എന്നാല്‍, പത്രസമ്മേളനത്തില്‍ അദ്ദേഹം കാണിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആര്‍എബി2916120 ആണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ നമ്പറില്‍ (ആര്‍എബി2916120) തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ടുതന്നെ, ഈ തിരിച്ചറിയല്‍ കാര്‍ഡും വിവരങ്ങളും കമ്മിഷനോട് പങ്കുവെക്കണമെന്ന് കമ്മീഷന് തേജസ്വീ യാദവിന് നോട്ടീസയച്ച് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ, ബിജെപി- എന്‍ഡിഎ നേതാക്കള്‍ തേജസ്വിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തുവന്നു. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നടത്തുന്ന തീവ്രപരിശോധന, ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതികൊണ്ടാണ് ഈ വിമര്‍ശനങ്ങളെന്നാണ് ബിജെപി പരിഹസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.