ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു.
തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു.ഈരാറ്റുപേട്ട നഗരത്തിൽ സീനിയർ കേഡറ്റുകൾ എസ് പി സി തീം ഡാൻസ് അവതരിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ആശംസ പ്രസംഗം നിർവഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി എസ് റമീസ്, ഷമീന ഫാസിൽ ഡ്രിൽ ഇൻസ്ട്രക്ടർ ജോബി സെബാസ്റ്റ്യൻ അധ്യാപകരായ മുക്താർ നജീബ്, മാഹിൻ സി എച്ച്, അൻസാർ അലി, ഷീനി അവിനാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.