പാലാ: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കുടുംബ കൂട്ടായ്മ രൂപത സമിതി ഇടവകതല കൂട്ടായ്മ പ്രതിനിധികളുടെ സമ്മേളനം സംഘടിപ്പിച്ചു. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇന്ന് (12/08/25) ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടത്തപെട്ട സമ്മേളനം പാലാ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.
നമ്മുടെ കുടുംബങ്ങളെ, സ്വർഗത്തിന്റെ അനുഭവത്തിലേക്ക് ആത്മീയതയിലൂടെയും പ്രാർഥനയിലുടേയും കൈ പിടിച്ച് ഉയർത്താൻ സാധിച്ചാൽ അവിടെ ശാക്തീകരണമുണ്ടാകും.നമ്മുടെ കുടുംബങ്ങൾ സ്വർഗ്ഗമാകണം. അതാണ് ദൈവത്തിന് കുടുംബങ്ങളെ കുറിച്ചുള്ള സ്വപ്നം. ഭൂമിയിലെ സ്വർഗ്ഗം അതാണ് കുടുംബം. കുടുംബങ്ങൾ പ്രാർഥനയിലുടെ, വിശ്വാസത്തിലുടെ സ്നേഹത്തിലുടെ, സഹനത്തിലൂടെ എത്രമാത്രം ആഴപ്പെടുന്നുവോ അതിനെ ആശ്രയിച്ചാണ് കുടുംബങ്ങൾ സ്വർഗമാകുന്നത്. ദൈവീകതയുടെ നിറവിലേക്ക് കുടുംബങ്ങളെ നയിക്കുന്നത് ദൈവത്തിന്റെ വചനമാണ്, പ്രമാണമാണ്.അതാണ് വിശുദ്ധ ബൈബിൾ.
ബൈബിൾ വായിക്കാനും പഠിക്കാനും ധ്യാനിക്കാനും പകർത്താനും ശ്രമിക്കുമ്പോഴാണ് കുടുംബങ്ങൾ ശരിയായ ദിശയിൽ സ്വർഗത്തിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വലിയ അനുഭവത്തിലൂടെ കുടുംബങ്ങളെ ബലപ്പെടുത്താനാണ് ' ജീവമന്ന ' എന്ന വചന പഠന പരമ്പര ആരംഭിക്കുന്നതെന്നും അതുവഴി നമ്മുടെ കുട്ടികളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് ഉയർത്താൻ സാധിക്കട്ടെ എന്നും രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനം പറഞ്ഞു.
![]() |
അസി. വയറക്ടർ റവ. ഫാ ആൽബിൻ പുതുപറമ്പിൽ, കുടുംബ കൂട്ടായ്മ രൂപത സെക്രട്ടറി ബാബു പോൾ പെരിയപ്പുറം, ബാബു ഇടിമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ മുഴുവൻ ഇടവകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.