കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസിൽ മൂന്ന് നൈജീരിയൻ സ്വദേശികളടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി

കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസിൽ മൂന്ന് നൈജീരിയൻ സ്വദേശികളടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് ഏഴുപേരെയും കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു.

778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ നേരത്തേ പിടികൂടിയിരുന്നു. ഈ കേസിലാണ് ഹരിയാനയിലെ നൈജീരിയൻ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയിൽ നിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

ഗുരുഗ്രാമിൽ വച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴി വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !