മുട്ട പഫ്സിൽ നിന്നും പാമ്പിനെ കിട്ടി !!!!

ജാഡ്ചർല : ഒരു പഫ്സിൽ എന്തൊക്കെയുണ്ടാകും. മുട്ട, ചിക്കൻ, സവാള എന്നൊക്കെയായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ കുട്ടികൾക്കായി വാങ്ങിയ പഫ്സിൽ നിന്ന് പാമ്പിനെ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. അത്തരമൊരു സംഭവമാണ് തെലങ്കാനയിലെ മെഹബൂബ നഗറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജാഡ്ചർല മുനിസിപ്പാലിറ്റിയിലെ ബേക്കറിയിൽ നിന്ന് ശീസൈല എന്ന സ്ത്രീ മുട്ട പഫ്സും ഒരു കറി പഫ്സും വാങ്ങിയിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങി. കുട്ടികളോടൊപ്പം കഴിക്കാൻ കറി പഫ്സ് തുറന്നപ്പോഴാണ് ഉള്ളിലൊരു പാമ്പിനെ കണ്ടത്.

പാമ്പിനെ കണ്ടതും വീട്ടുകാർ ഒന്നടങ്കം നടുങ്ങിപ്പോയി. ഉടൻ തന്നെ ബേക്കറിയിൽ ചെന്ന് വിവരം പറഞ്ഞെങ്കിലും നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നു ബേക്കറി ഉടമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുവതി പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !