പാലാ: 27 അധ്യാപകർ സംഘടിച്ച് ഗ്രന്ഥകർത്താക്കളായതോടെ അൽഫോൻസാ കോളജിൽ രണ്ട് പുസ്തകങ്ങൾ പിറവിയെടുത്തു. അധ്യാപക കൂട്ടായ്മ പ്രകടമായതിനൊപ്പം വൈജ്ഞാനിക മേഖലയ്ക്കും സംഭാവന നൽകി അൽഫോൻസാ കോളജ് വീണ്ടും ശ്രദ്ധനേടി.
കോളജിലെ 25 അധ്യാപകരുടെ കൂട്ടായ്മയിലാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. 'ദ എത്തിക്കൽ സെൽഫ് : പെർസ്‌പെക്റ്റീവ് ഓഫ് മൊറാലിറ്റി ഇൻ ദ മോഡേൺ വേൾഡ് ' എന്ന പുസ്തകമാണ് അധ്യാപകർ ജന്മം നൽകിയ അക്ഷരക്കൂട്ടങ്ങളിലൂടെ വായനാലോകത്തിന് ലഭിച്ചത്. ഡോ. ടി.ആർ അമ്പിളി, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവരാണ് ഈ പുസ്തകത്തിന്റെ എഡിറ്റിംഗ് നടത്തിയത്.
റവ.ഡോ. ഷാജി ജോൺ, ഡോ. നവിത എലിസബത്ത് എന്നിവർ ചേർന്നാണ് മറ്റൊരു പുസ്തകം സമ്മാനിച്ചത്. 'ബാറ്റിൽസ് ഇൻ ദ ബാൺയാഡ്: ഇൻഫാംസ് ക്രൂസേഡ് ഫോർ കേരള ഫാർമേഴ്‌സ്' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി നെഹ്മത് ആൻ അങ്ങാടിയത്തിൻ്റെ അൺറ്റെതേഡ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീ കരിക്കുകയുണ്ടായി.പുസ്തകങ്ങളുടെ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആദ്യ കോപ്പി പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ഡോ. ജോസഫ് തടത്തിൽ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മിനി മോൾ മാത്യു, കോളജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, റവ. ഡോ. ഷാജി ജോൺ, സിസ്റ്റർ ഡോ. മഞ്ജു എലിസബത്ത് കുരുവിള എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.