സ്കൂൾ തിരഞ്ഞെടുപ്പിൽ വോട്ടിനു വേണ്ടി മദ്യവും ??! ആരോപണവുമായി കെ.എസ്.യു

തിരുവനന്തപുരം : നന്ദിയോട് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം. SKVHSS സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മദ്യം കണ്ടെത്തി.


ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യം മാധ്യമങ്ങൾക്ക് ലഭിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിതരണം ചെയ്തതെന്നാണ് കെ.എസ്.യു ആരോപണം. സ്‌കൂള്‍ അധികൃതരും എസ്എഫ്‌ഐയും ആരോപണം നിഷേധിച്ചു.

വോട്ട് ഫോര്‍ എസ്എഫ്‌ഐ എന്നെഴുതി 100 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയെന്നും കെഎസ്യു പരാതിപ്പെട്ടു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് നിലപാട്. കുപ്പി കണ്ടെടുത്ത ബാഗ് വിദ്യാര്‍ഥിയുടെതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

ആരോപണം നിഷേധിച്ച സ്‌കൂളില്‍ അധികൃതര്‍ സ്‌കൂളില്‍ ആരും മദ്യപിച്ച് എത്തിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും പറഞ്ഞു. എന്നാല്‍, കെ.എസ്.യു ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്.വ്യാഴാഴ്ചയാണ് സ്‌കൂള്‍ തിരഞ്ഞടുപ്പ് നടന്നത്. അതിനിടെയാണ് ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !