ഗഡ്ചിരോളി (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന ആരോപണത്തില്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ പോലീസ് വെള്ളിയാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗഡ്ചിരോളിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിലിന്ദ് നരോട്ടെയാണ് ആര്‍ജെഡി നേതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 196 (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 356 (അപകീര്‍ത്തിപ്പെടുത്തല്‍), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വമായ അപമാനം), 353 (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
'എല്ലില്ലാത്ത നാവുകൊണ്ട് പ്രധാനമന്ത്രി നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഹിമാലയം തന്നെ സൃഷ്ടിക്കും. എന്നാൽ, നീതിയെ സ്നേഹിക്കുന്ന ദശരഥ് മാഞ്ചിയെപ്പോലെ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഈ വലിയ പർവതങ്ങൾതകർക്കും.' എന്നായിരുന്നു തേജസ്വി എക്സിൽ പങ്കുവെച്ച പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.