എറണാകുളം;കോതമംഗലത്തെ ടിടിഐ വിദ്യാർത്ഥിനിയായ 23കാരിയുടെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പി സി ജോർജ്. ഇന്ന് കോതമംഗലം വരെ പോയാൽ ലവ് ജിഹാദിന് ഇരയായ ഒരു പാവം പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ കൂടി വീട്ടുകാരിൽ നിന്നും നടന്ന സഭവത്തിന്റെ പൊരുള്‍ അറിയാമെന്നും പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ഞാൻ കുറച്ചധികം നാളുകളായി പറയുന്നു.മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ല.അന്തി ചർച്ചകൾ നടക്കില്ല.ഇന്ന് കോതമംഗലം വരെ പോയാൽ ലവ് ജിഹാദിനു ഇരയായ ഒരു പാവം പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കൂടി വീട്ടുകാരിൽ നിന്നും നടന്ന സംഭവത്തിന്റെ പൊരുൾ അറിയാം.ലവ് ജിഹാദ് ഉള്ളതാണ് കേരള സ്റ്റോറി സത്യവുമാണ്.
ജിഹാദികളുടെ വോട്ട് ബാങ്കിനെ ഭയമുള്ളവനും ഫണ്ട് വാങ്ങുന്ന മാധ്യമങ്ങളും വാ തുറക്കില്ല. അത്രയേ ഉള്ളൂ.ഇതിന്റെ വാർത്തകളും അന്തി ചർച്ചകളും ഒന്നും വേണ്ട.അങ്ങനെ ചെയ്‌താൽ ബി ജെ പിക്കു കേരളത്തിൽ വളമാവും.ഗാസയെക്കുറിച്ചും വടക്കേ ഇന്ത്യയിലെ സംഭവങ്ങളും നമുക്ക് ചർച്ച ചെയ്യാം.മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ സ്വദേശിനിയുമായ 23 കാരിയെ ശനിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുറത്തുപോയിരുന്ന അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. പ്രണയവിവാഹത്തിനായി മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും ശാരീരികവും മാനസികവുമായി ക്രൂരത നേരിട്ടുവെന്നും വ്യക്തമാക്കിയാണ് യുവതി ജീവനൊടുക്കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.