ഇടിച്ചത് 15 വാഹനങ്ങളിൽ ചതിച്ചത് പെൺ സുഹൃത്ത്..!

മരട്(കൊച്ചി) യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂര്‍ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകടയ്ക്കു മുന്നിലായിരുന്നു സംഭവം.

തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന അഞ്ചല്‍ സ്വദേശിയായ മഹേഷാ (28) ണ് കാറോടിച്ചത്. ഇയാളുടെ സഹോദരിയും പെണ്‍ സുഹൃത്തും കാറിലുണ്ടായിരുന്നു.തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കുമ്പളത്തേക്കു പോകുന്നതിനിടെയാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ യുവാവ് ലഹരിയിലായിരുന്നുവെന്നും കാല്‍ നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, യാത്രക്കിടെയുണ്ടായ വഴക്കിനിടെ പെണ്‍സുഹൃത്ത് സ്റ്റിയറിങ് പിടിച്ചു തിരിച്ചതാണ് അപകട കാരണമെന്നാണ് യുവാവ് പോലീസിനോടു പറഞ്ഞത്. സ്ഥലത്തെത്തിയ മരട് പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !