കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി

തൃശ്ശൂർ: തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി. പട്ടാമ്പി സ്വദേശിയായ റിൻഷാദ് ആണ് തൃശ്ശൂർ ന​ഗരത്തോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.


മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിലുണ്ടായിരുന്ന ഓടും വടികളും മറ്റ് സാധനങ്ങളും ഇയാൾ വലിച്ചെറിഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോ​ഗസ്ഥരിൽ ചിലർക്ക് പരിക്കേറ്റു.

മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് പ്രകടനങ്ങൾ നടത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് വല വിരിച്ചാണ് ഇയാളെ പിടികൂടിയത്. റിൻഷാദ് മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് ബന്ധു വെളിപ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !