കൃഷ്ണപുരം : കൃഷ്ണപുരം പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന വിനോദിനി, സംസ്ഥാന കൃഷിവകുപ്പിന്റെ ഇത്തവണത്തെ ട്രാൻസ്ജെൻഡർ കർഷക പുരസ്കാരത്തിന് അർഹയായി.
സ്വന്തം ഭൂമി ഇല്ലെങ്കിലും കൃഷിയെ തന്റെ തൊഴിലും വരുമാന മാർഗവും ആക്കി അവർ പതിറ്റാണ്ടിലേറെയായി തരിശുഭൂമികളിൽ പാട്ടത്തിനെടുത്ത് വിളകൾ വളർത്തുന്നു. കാലാവസ്ഥാ പ്രതിസന്ധികളും വിളനാശങ്ങളും ഒരിക്കലും അവരുടെ കൃഷിപ്രതിബദ്ധതയെ കുറച്ചിട്ടില്ല.ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആരക്കണ്ടം പാടത്തിലെ അഞ്ചേക്കർ നിലം കഠിനാധ്വാനത്തിലൂടെ നെല്ലുവിളയിച്ച് വീണ്ടും ഉണർത്തിയതാണ് വിനോദിനിയെ ശ്രദ്ധേയയാക്കിയത്.

കൃഷിഭവന്റെ കീഴിൽ ചെറിയ പ്ലോട്ടുകൾ പാട്ടത്തിനെടുത്ത് എള്ള്, ചേമ്പ്, ചേന, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങി പല വിളകളും അവർ കൃഷി ചെയ്യുന്നു. ഈ വർഷവും നെല്ലിനൊപ്പം ഇടവിളയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേക്കറിൽ എള്ള് കൃഷി ചെയ്ത് ഒന്നരക്കിന്റലോളം വിളവ് ലഭിക്കുകയും, വിപണിയിൽ എള്ളിനും എള്ളെണ്ണക്കും സ്ഥിരമായ ആവശ്യക്കാരുണ്ടെന്നും വിനോദിനി പറയുന്നു.
നൃത്തം മറ്റൊരു തൊഴിൽ മേഖല ആയിരുന്നാലും, കൃഷി നൽകുന്ന സംതൃപ്തിയുമായി അതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വിനോദിനി വിശ്വസിക്കുന്നു. എല്ലാ വെല്ലുവിളികളെയും മറികടന്ന് കൃഷിയിലൂടെ മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനവും, പിന്നിൽ മാതാപിതാക്കളായ വിശ്വനാഥനും രമാദേവിയും ശക്തമായ പിന്തുണ നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.