കള്ളപ്പണം വെളുപ്പിക്കൽ കേസ് : കർണാടക കോൺഗ്രസ് എം എൽ എ അറസ്റ്റിൽ

ബെംഗളൂരു : ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ചിത്രദുർഗ കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.

വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തിരുന്നു. ഇതിൽ 1 കോടിയുടെ വിദേശ കറൻസിയും ഉൾപ്പെടുന്നു. ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, 10 കിലോ വരുന്ന വെള്ളി വസ്തുക്കൾ, നാല് വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. വീരേന്ദ്രയുടെ 17 ബാക്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു.

സഹോദരൻ നാഗരാജിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. വീരേന്ദ്രയുടെ ഗോവയിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്. വീരേന്ദ്രയെ അറസ്റ്റ് ചെയ്തതിനു ശേഷം ഗങ്ടോക്ക് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !