ആലപ്പുഴ : ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്‍റേതാണോ എന്നറിയാൻ പരിശോധന നടത്തും.
എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ ധൻബാദ് – ആലപ്പുഴ എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു മൃതശരീരം.ഇന്നലെ രാവിലെ ശുചീകരണത്തൊഴിലാളികളാണു കടലാസിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അവർ അറിയിച്ചതിനെത്തുടർന്നു റെയിൽവേ പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭ്രൂണത്തിനു 3 മുതൽ 4 മാസം വരെ പ്രായമുണ്ടെന്നാണു ഡോക്ടർമാരുടെ നിഗമനം. ആൺകുട്ടിയോ പെൺകുട്ടിയോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.