എംസി റോഡില്‍ കാറപകടത്തിൽ യുവാവ് മരിച്ചു

കൊട്ടാരക്കര: എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് കാറപകടത്തിൽ യുവാവ് മരിച്ചു. പുത്തൂര്‍ വൈശാഖത്തില്‍ അനു വൈശാഖ് (26) ആണ് മരിച്ചത്. കാര്‍ ഇലട്രിക് പോസ്റ്റ് തകര്‍ത്ത് തോട്ടിലേക്ക്‌ മറിയുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൊട്ടാരക്കര ഭാഗത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്നവഴി എംസി റോഡിൽ ഇഞ്ചക്കാട് കോടിയാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രണ്ടു ഇലട്രിക് പോസ്റ്റുകളും ക്ഷേത്രത്തിന്റെ ബോര്‍ഡുകളിലും ഇടിച്ച ശേഷം കാർ തോടിന്റെ വശത്തേക്ക് മറിയുകയായിരുന്നു.

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും വഴിയാത്രക്കാരും കാര്‍ വെട്ടിപ്പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റ അനുവിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.അപകടത്തെ തുടർന്ന് രാത്രി രണ്ടുമണിമുതല്‍ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. അപകടത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടന്ന് കെഎസ്ഇബി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !