ചൈന : ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നതായി റിപ്പോർട്ട്. ജൂലായ് മുതൽ ഇവിടെ 7000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, കോവിഡ് 19 മഹാമാരിയുടെ കാലത്ത് സ്വീകരിച്ചതിന് സമാനമായ നടപടിക അധികൃതർ സ്വീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഫൊഷാൻ നഗരത്തിലാണ്. ഇവിടുത്തെ രോഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ഫോഷാൻ കൂടാതെ, മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 3,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഉടനടി നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ചില ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. ചൈനയിൽ അപൂർവമായി മാത്രമേ ചിക്കുൻഗുനിയ വ്യാപനം ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
കൊതുകുപരത്തുന്ന രോഗം ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്.കൊതുകുനശീകരണപ്രവൃത്തികൾ ഊർജിതമാക്കുകയും വ്യക്തിഗത സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയുംചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.