മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഡ്വ സര്‍ഫറാസ് അഹമ്മദിനെ പ്രസിഡന്റായും കേരളത്തില്‍ നിന്നുള്ള ടി പി അഷ്‌റഫലിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള അഡ്വ ഷിബു മീരാനെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നേരത്തെ ദേശീയ പ്രസിഡന്റായിരുന്ന ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ ഫൈസല്‍ ബാബുവും മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. യുപി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന സര്‍ഫറാസ് അഹമ്മദ് നിലവില്‍ യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റാണ്. മീററ്റ് സ്വദേശിയാണ്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി പി അഷ്റഫലി നിലവില്‍ യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. എംഎസ്എഫിന്റെ പ്രഥമ ദേശീയ പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കാലികറ്റ് സര്‍വ്വകലാശാല സിന്‍ഡികേറ്റ് മെമ്പര്‍, പ്രഥമ കേരള യൂത്ത് കമ്മീഷന്‍ അംഗം, മലപ്പുറം ജില്ല പഞ്ചായത്തംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ഗവേഷണം നടത്തുകയാണ്.

ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ ഷിബു മീരാന്‍ മികച്ച പ്രഭാഷകനും നിലവില്‍ യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റുമാണ്. കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.ദേശീയ കമ്മറ്റിയില്‍ നിലവിലുള്ള മറ്റു ഭാരവാഹികള്‍ തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !