കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഏര്‍പ്പെടുത്തി : പരാതി നൽകാൻ പോലും 30 രൂപ

തിരുവനന്തപുരം : കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഏര്‍പ്പെടുത്തി ഇരുട്ടടി നല്‍കി സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക വകുപ്പാണ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

അപേക്ഷാ ഫീസിനു പുറമേയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. പരാതി നല്‍കാന്‍ പോലും ഇനി 30 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പന ചെയ്തത്.

∙ നിരക്കുകൾ‌ ഇങ്ങനെ:  

ജനന, മരണ റജിസ്‌ട്രേഷന്‍ - 40 രൂപ, ജനന മരണ റജിസ്‌ട്രേഷനുകളിലെ തിരുത്തലുകള്‍ -50, വിവാഹ റജിസ്‌ട്രേഷന്‍ പൊതുവിഭാഗത്തിന് 70 രൂപ + പ്രിന്റിംഗ്/സ്‌കാനിംഗ് (പേജ് ഒന്നിന് 3 രൂപ), എസ് സി, എസ്ടി വിഭാഗത്തിന് പ്രിന്റിംഗ്/സ്‌കാനിംഗ് ഉള്‍പ്പെടെ 50 രൂപ. വിവാഹ റജിസ്‌ട്രേഷനിലെ തിരുത്തലുകള്‍-60 രൂപ. ലൈസന്‍സ് അപേക്ഷ, തിരുത്തലുകള്‍ - 40, പരാതികള്‍-30, സര്‍ട്ടിഫിക്കറ്റുകള്‍/അറിയിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു നല്‍കല്‍(ഒരു പേജിന്) - 10, നികുതികള്‍, ഫീസുകള്‍ അടച്ചുനല്‍കല്‍ (അപേക്ഷകളോടൊപ്പമല്ലാതെയുള്ളവ) - കുറഞ്ഞത് 10 രൂപ. പരമാവധി 100 രൂപ.  1000 രൂപ വരെയുളള തുകയ്ക്ക് 10 രൂപ 1001 മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്കു മുകളിലുള്ളതിന് തുകയുടെ 0.5 ശതമാനം അല്ലെങ്കില്‍ 100 രൂപ (ഏതാണോ കുറഞ്ഞത്). ഉടമസ്ഥാവകാശം മാറ്റല്‍ - 50, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ- 10, മറ്റ് അപേക്ഷകള്‍ 20 എന്നിങ്ങനെയാണ് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !