റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ മയക്കുമരുന്ന് കണ്ടെടുത്തു

വടകര: റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ മയക്കുമരുന്ന് കണ്ടെടുത്തു. ആയഞ്ചേരി വള്യാട് ഞാലിമുക്കിലെ ഇലക്ട്രിക് പോസ്റ്റിന് സമീപത്തുനിന്നാണ് 95 ഗ്രാം മെത്തഫിറ്റമിന്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ ഒരാളാണ് ഇവിടെ മയക്കുമരുന്ന് പൊതി വലിച്ചെറിഞ്ഞതെന്നാണ് വിവരം.

ബൈക്കിലെത്തിയ ആള്‍ പൊതി വലിച്ചെറിഞ്ഞശേഷം മൊബൈല്‍ഫോണില്‍ ഫോട്ടോ എടുത്ത് മടങ്ങുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹം വടകര എക്‌സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പൊതിയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.


മറ്റാര്‍ക്കോ കൈമാറാനായാണ് ബൈക്ക് യാത്രക്കാരന്‍ മയക്കുമരുന്ന് ഇലക്ട്രിക് പോസ്റ്റിന്റെ ചുവടെ വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്. ഇതിനുപിന്നാലെ ഒരു കാര്‍ സ്ഥലത്തെത്തിയെങ്കിലും നിര്‍ത്താതെ പോയി. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !