ന്യൂഡൽഹി: നാളെമുതൽ വെറും 15 രൂപ നൽകി നിങ്ങൾക്ക് ടോൾ പ്ലാസ കടക്കാം. കേന്ദ്രസർക്കാരിന്റെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന സമ്മാനം നാളെമുതൽ പ്രാബല്യത്തിൽ വരും.
കാർ,വാൻ, ജീപ്പ് എന്നിവ ഉൾപ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇക്കഴിഞ്ഞ ജൂണിലാണ് വാർഷിക ടോൾ പദ്ധതിയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ഫാസ്‌ടാഗ് വാർഷിക പദ്ധതിയിലൂടെയാണ് കേന്ദ്രസർക്കാർ ജനങ്ങൾക്ക് അസുലഭ അവസരം ഒരുക്കുന്നത്. 3,000 രൂപയ്ക്ക് ഫാഗ്‌ടാഗ് ഒരുവർഷത്തേക്ക് ചാർജ് ചെയ്യുന്ന ഒരാൾക്ക് 200 യാത്രകൾ ചെയ്യാൻ അവസരം ലഭിക്കും. അങ്ങനെ നോക്കുമ്പോൾ മൂവായിരം രൂപ അടച്ച് ഒരുവർഷത്തേക്ക് ഫാസ്‌ടാഗ് ചാർജുചെയ്ത ഒരാൾക്ക് ഒരുതവണ ടോൾപ്ലാസ കടക്കാൻ വെറും 15 രൂപ മാത്രമേ ആകുന്നുള്ളൂ (3000/200) .
ടോൾപ്ലാസകളിലൂടെ സ്ഥിരം യാത്രചെയ്യുന്നവർക്കാണ് ഏറെ പ്രയോജനം കിട്ടുക. നിലവിൽ ടോൾപ്ലാസകളിൽ വാഹനത്തിന്റെ തരം അനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്. ഒരു കാർ ടോൾഗേറ്റ് കടന്നുകിട്ടാൻ ഇപ്പോൾ 150 രൂപയെങ്കിലും കൊടുക്കണം. ഇതാണ് വാർഷിക ചാർജിംഗിലൂടെ വെറും 15 രൂപയാകുന്നത്. 200 യാത്ര അല്ലെങ്കിൽ ആക്ടിവേഷൻ തീയതി മുതൽ ഒരുവർഷംവരെയാണ് കാലാവധി ഉണ്ടാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.