17 കാരിയുമായി സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭത്തിൽ നാലുപേർ അറസ്റ്റിൽ.


നേമം കാരയ്ക്കാമണ്ഡപം അമ്മവീട് ലെയ്ൻ അമ്പമേട്ടിൽ മനോജ്(47), ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻ വീട് ജെ കെ ഹൗസിൽ മനു (35), വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ (29), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

അരുവിക്കര അഴിക്കോട് സ്വദേശി റഹീമിനെയാണ് (50) പ്രതികൾ കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്നിൽ വച്ച് മർദിച്ചത്. റഹീമിന്റെ ബാഗിലുണ്ടായിരുന്ന 21000 രൂപ, മൊബൈൽ ഫോൺ എന്നിവയും സംഘം തട്ടിയെടുത്തെന്നും പരാതിയുണ്ട്. ചിത്രം വരയ്ക്കുന്ന പെൺകുട്ടി വിവിധ എക്‌സിബിഷനുകളിൽ വച്ചായിരുന്നു റഹിമിനെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺ വഴി റഹീം സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റഹിം ജഡ്‌ജിക്കുന്നിലെത്തിയത്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ മനോജും സുഹൃത്തുക്കളും ബൈക്കുകളിലെത്തി റഹീമിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയുമായി സ്ഥലംവിട്ടു. പരിക്കേറ്റ് കിടന്ന റഹീമിനെക്കുറിച്ച് നാട്ടുകാരാണ് തിരുവല്ലം പൊലീസിനെ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !