കാക്കനാട്: അങ്കണവാടിയിൽ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തെ ഇല്ലത്തുമുകൾ സ്മാർട്ട് അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഉച്ചഭക്ഷണം കഴിച്ചശേഷം കെെ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് അണലി പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാരാണ് പാമ്പിനെ തട്ടിയ മാറ്റി കുട്ടിയെ രക്ഷിച്ചത്.
തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ആറ് കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പാമ്പ് ദേഹത്ത് വീണ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.
പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. അങ്കണവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം പഴയ സർക്കാർ ക്വാർട്ടേഴ്സുകൾ കാടുപിടിച്ച നിലയിലാണ് ഇവിടെ വിഷപ്പാമ്പുകൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.