തിരുവന്തപുരം: സിനിമാ കോൺക്ലേവിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. ദളിത് ആക്ടിവിസ്റ്റ് ആയ ദിനുവെയിൽ ആണ് എസ്‌സി/എസ്ടി കമ്മീഷനിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്. അടൂരിന്റെ പ്രസ്താവന പിന്നാക്ക വിഭാഗക്കാരെ അപമാനിക്കുന്നതാണെന്ന് ദിനുവിന്റെ പരാതിയിൽ പറയുന്നു.
എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളേയും അടൂർ ഗോപാലകൃഷ്ണൻ പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് ദിനു വെയിലിന്റെ പരാതിയിൽ പറയുന്നത്. എസ്‌സി/എസ്ടി സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായാണ് അദ്ദേഹത്തിന്റെ പ്രസ്താവന ചിത്രീകരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരെ സർക്കാർ പദ്ധതികളിൽ നൽകുന്ന പണം എടുത്തു കൊണ്ടുപോവുന്നവർ എന്ന നിലയിൽ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ മനസിൽ ഇവരോട് അനിഷ്ടം വളരാനിടയാക്കുമെന്നും ദിനുവിന്റെ പരാതിയിൽ പറയുന്നു.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധമുള്ള അടൂർ ഗോപാലകൃഷ്ണന്റെ പരാമർശമാണ് വിവാദമായത്. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. സിനിമാകോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അടൂർ ഇക്കാര്യം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.