തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, സി.ബി.എസ്ഇ, ഐ.സി.എസ്ഇ, പ്ലസ് ടു പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും 100% വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ,
വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ, തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2025 പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷത വഹിച്ച യോഗം ശ്രീ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.മത്സ്യകൃഷിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ജോസ് ജോസഫ് കണ്ടത്തിൻകരയെ ചടങ്ങിൽ അനുമോദിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, , തീക്കോയി സെന്റ് മേരിസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജോസ് തോമസ്,
വെള്ളികുളം സെന്റ് ആന്റണീസ് എച്ച് എസ് ഹെഡ്മാസ്റ്റർ സോജൻ ജോർജ്, തീക്കോയി ഗവൺമെന്റ് റ്റി എച്ച് എസ് സൂപ്രണ്ട് എ ജെ നജാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ രതീഷ് പി എസ്, നജീമ പരിക്കൊച്ച്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.