മുസ്‌ലിം പെൺകുട്ടികളെ വിവാഹം ചെയ്താൽ ഹിന്ദുയുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ

ബെംഗളൂരു: മുസ്‌ലിം പെൺകുട്ടികളെ വിവാഹം ചെയ്താൽ ഹിന്ദുയുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ.

ഈ വാഗ്ദാനവുമായി താൻ പ്രചാരണം നടത്തുമെന്നും ബിജാപൂർ സിറ്റി എംഎൽഎ കൂടിയായ പാട്ടീൽ വ്യക്തമാക്കി. കൊപ്പാളിൽ മുസ്‌ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന.

വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് (26) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പ്രധാന പ്രതി സാദിഖ് ഹുസൈൻ കൊലപാതകത്തിനുശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. മറ്റ് മൂന്ന് പ്രതികളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ സാദിഖും പ്രണയിച്ചിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇത് ദുരഭിമാനക്കൊലപാതകമാണ് എന്നാണ് ബസനഗൗഡയുടെ ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !