ന്യൂഡൽഹി: കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി. ദിനേശ് കെ പട്നായികാണ് ചുമതലയേൽക്കുന്നത്. ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല.
നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്.ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
വാക് പോര് മുറുകയതോടെ 2024 ഒക്ടോബറിലാണ് ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ തിരികെ വിളിച്ചത്.കനേഡിയൻ മണ്ണിൽ വെച്ച് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.
ഇത് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്കാണ് ഇടയാക്കിയത്. മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.