കണ്ണൂര്‍ : സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു സംസ്ഥാന നേതാക്കൻമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവരുൾപ്പെടെ കേസിൽ പ്രതിയാണ്.
ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘട്ടനത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കും നിരവധി പ്രവർത്തകർക്കും പരുക്കേറ്റു. പല തവണ പൊലീസ് ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വൻ പൊലീസ് സന്നാഹമാണ് ക്യംപസിൽ നിലയുറപ്പിച്ച്.
തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി. അതേ സമയം, കാസർകോട്, വയനാട് ജില്ലാ നിർവാഹക സമിതി അംഗങ്ങളായി യുഡിഎസ്എഫ് പ്രതിനിധികൾ ജയിച്ചു. എസ്എഫ്ഐയിൽ നിന്ന് ഈ സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ കള്ളവോട്ടിലൂടെയാണ് യുഡിഎസ്എഫ് ജയിച്ചതെന്നാരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി.
സർവകലാശാല അധികൃതർക്കുൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് എസ്എഫ്ഐ. കാസര്‍കോട് നിർവാഹക സമിതി സീറ്റിലെ യുഡിഎസ്എഫ് വിജയത്തിനെതിരെയാണ് പരാതി. യുയുസിമാരില്‍ പലരും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നും ഇവരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുമാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
കാസര്‍കോട് നിർവാഹക സമിതി അംഗമായി യുഡിഎസ്എഫ് സ്ഥാനാര്‍ഥി വിജയിച്ചത് ഒരു വോട്ടിനായിരുന്നു. എംഎസ്എഫിന്റെ എം.ടി.പി ഫിദയാണ് വിജയിച്ചത്. വോട്ടിങ് തുല്യനിലയിലായിരുന്ന വയനാട് സീറ്റിൽ യുഡിഎസ്എഫിന്റെ മുഹമ്മദ് നിഹാല്‍ നറുക്കെടുപ്പിലൂടെയാണ് ജയിച്ചത്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.