ഉത്തർകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ച സംഭവം ; ദുഃഖം രേഖപ്പെടുത്തി നടി സാറാ അലി ഖാൻ

ഉത്തർകാശി : ഉത്തർകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടി സാറാ അലി ഖാൻ. ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം തന്റെ ഹൃദയമുണ്ടെന്ന് അവർ പറഞ്ഞു.

ചൊവ്വാഴ്ചത്തെ മേഘവിസ്‌ഫോടനങ്ങളുടെ ഫലമായി ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. നൂറോളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം.

തൻ്റെ ആദ്യ ചിത്രമായ 'കേദാർനാഥ്' ചിത്രീകരിച്ചതിനാൽ താരത്തിന് ഈ പ്രദേശവുമായി വ്യക്തിപരമായ ബന്ധമുണ്ട്. "ഉത്തരാഖണ്ഡിലെ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കൊപ്പവും എൻ്റെ ഹൃദയവും വേദനിക്കുകയാണ്. എല്ലാവരുടെയും സുരക്ഷയ്ക്കും കരുത്തിനും രോഗശാന്തിക്കുമായി പ്രാർഥിക്കുന്നു." സാറാ അലി ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ അടിയന്തര സഹായ നമ്പറുകളും സാറ നൽകി. "ഉത്തർകാശി ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്റർ ഇനിപ്പറയുന്ന അടിയന്തര നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്: 01374222126, 01374222722, 9456556431," എന്നും സന്ദേശത്തിൽ പറയുന്നു.

പോലീസ്, കരസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരുടെ രക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ 130 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും, ഇവർക്ക് അടിയന്തരമായി ഭക്ഷണവും താമസസൗകര്യവും വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !