ഉത്തർകാശി : ഉത്തർകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടി സാറാ അലി ഖാൻ. ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം തന്റെ ഹൃദയമുണ്ടെന്ന് അവർ പറഞ്ഞു.
ചൊവ്വാഴ്ചത്തെ മേഘവിസ്‌ഫോടനങ്ങളുടെ ഫലമായി ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. നൂറോളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം.
തൻ്റെ ആദ്യ ചിത്രമായ 'കേദാർനാഥ്' ചിത്രീകരിച്ചതിനാൽ താരത്തിന് ഈ പ്രദേശവുമായി വ്യക്തിപരമായ ബന്ധമുണ്ട്. "ഉത്തരാഖണ്ഡിലെ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കൊപ്പവും എൻ്റെ ഹൃദയവും വേദനിക്കുകയാണ്. എല്ലാവരുടെയും സുരക്ഷയ്ക്കും കരുത്തിനും രോഗശാന്തിക്കുമായി പ്രാർഥിക്കുന്നു." സാറാ അലി ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ അടിയന്തര സഹായ നമ്പറുകളും സാറ നൽകി. "ഉത്തർകാശി ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്റർ ഇനിപ്പറയുന്ന അടിയന്തര നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്: 01374222126, 01374222722, 9456556431," എന്നും സന്ദേശത്തിൽ പറയുന്നു.
പോലീസ്, കരസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരുടെ രക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ 130 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും, ഇവർക്ക് അടിയന്തരമായി ഭക്ഷണവും താമസസൗകര്യവും വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.