ന്യൂയോർക്ക് : കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് ശ്രീ വർഗ്ഗീസിന്റെയും ശ്രീമതി എലിസബത്ത് വർഗീസിന്റെയും ഇളയ മകൻ ക്രസ്ട്രോൺ ഇലക്ട്രോണിക്സ് , ഓറഞ്ച്ബർഗ്, ന്യൂ ജേഴ്സി സിസ്റ്റം മാനേജറായിരുന്ന ആൽവിൻ പന്തപ്പാട്ട് (27 വയസ്സ്) റോക്ക്ലാൻഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. സഹോദരങ്ങൾ : ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് : ജോബിൻ ജോസഫ്, ഇടാട്ടിൽ, ലോങ്ങ് ഐലൻഡ്.
പൊതുദർശനം : ആഗസ്റ്റ് 14 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ : ഹോളി ഫാമിലി സിറോ മലബാർ ചർച്ച്, വെസ്ലി ഹിൽസ്, ന്യു യോർക്ക് (5 Willow Tree Rd, Wesley Hills NY 10952).
സംസ്കാര ശുശ്രുഷ :ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് : ഹോളി ഫാമിലി സിറോ മലബാർ ചർച്ച്, വെസ്ലി ഹിൽസ്. തുടർന്ന് സംസ്കാരം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരി, 36 വെസ്റ്റ് നായയ്ക്ക് റോഡ്, നാനുവറ്റ് , ന്യുയോർക്ക് 10954.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾക്ക് : ജോബിൻ ജോസഫ്- 516 830 0590 / ജോസഫ് തൂമ്പുങ്കൽ -845 825 6902
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.