പാലക്കാട്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പിന്നാലെ പാലക്കാട്ട് എംഎൽഎയുടെ ഓഫിസിലേക്കു മാർച്ചുമായി മഹിളാമോർച്ചയും ഡിവൈഎഫ്‌ഐയും.
കയ്യിൽ കോഴിയെയും പിടിച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ മാർച്ച്. ‘ഹു കെയേഴ്സ്’ എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇത്തരത്തിൽ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.മഹിളാമോർച്ചയുടെ മാർച്ചിന്റെ തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധവുമായി എംഎൽഎ ഓഫിസിലേക്ക് എത്തി.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മതിൽ ചാടിക്കിടന്ന ചില പ്രവർത്തകരെ പൊലീസ് പിടികൂടി.
അതേസമയം വേദിയിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ പാലക്കാട്ട് കാരനായ യുവനേതാവിനെ കുറിച്ചും പാർട്ടിക്കുള്ളിൽ ആരോപണം ഉയരുന്നുണ്ട്. ബിജെപി പ്രവർത്തകനായി നിൽക്കുന്ന സമയത്ത് പ്രവർത്തകന്റെ ഭാര്യയുമായി ഉണ്ടായ ബന്ധത്തെ തുടർന്ന് മർദ്ദനമേറ്റ സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു..
കൂടാതെ നിരവധി സ്ത്രീകളുമായി ഓൺലൈനിൽ ബന്ധമുണ്ടാക്കിയെടുക്കുന്നതുമാണ് ഇയാളുടെ രീതിയെന്നും എല്ലാ ജില്ലകളിലും ഇയാൾക്ക് സ്ത്രീകളുമായി ബന്ധമുണ്ടെന്നും സ്ത്രീ വിഷയങ്ങളെ തുടർന്നാണ് ബിജെപി ഇയാളെ കയ്യൊഴിഞ്ഞതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.