ബാഗ്ദാദ് : ഇറാഖിലെ വടക്കൻ നഗരമായ മൊസൂളിനടുത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടം തുറന്ന് പരിശോധിക്കാൻ ആരംഭിച്ച് ഇറാഖ്.
ഐഎസ് ഭീകരർ കൊന്നുതള്ളിയ മനുഷ്യരെ കുഴിച്ചിട്ടിരിക്കുന്ന ഇറാഖിലെ ഏറ്റവും വലിയ ശ്മശാന സ്ഥലങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്. ഐഎസ് ഭീകരർ അവരുടെ സ്വയം പ്രഖ്യാപിത ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്നത്.
കൃത്യമായ കണക്കുകളൊന്നുമില്ലെന്നും 2018 ലെ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഖസ്ഫയിൽ 4,000 മൃതദേഹങ്ങൾ വരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി മറവ് ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഐഎസ് ഭീകരർ വധിച്ച ഇറാഖി സൈനികർ, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ, പൗരൻമാർ, യസീദി മതന്യൂനപക്ഷത്തിലെ അംഗങ്ങൾ എന്നിവരായിരിക്കാം കുഴിയിൽ തള്ളപ്പെട്ടതെന്നാണ് നിഗമനം.
കുഴിമാടത്തിന് 150 മീറ്റർ ആഴവും 110 മീറ്റർ വീതിയുമുണ്ട്. 2016 ൽ മാത്രം, ഖസ്ഫയിൽ ഒറ്റ ദിവസം കൊണ്ട് 280 പേരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി മറവ് ചെയ്തന്നാണ് നിഗമനം. ഇറാഖിലുടനീളം ഐഎസ് ഭീകരർ 200 ലധികം കൂട്ടക്കുഴിമാടങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ ആകെ 12,000 ഓളം മൃതദേഹങ്ങൾ ഉണ്ടാകാമെന്നും അധികൃതർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.